Site iconSite icon Janayugom Online

വോട്ടു ചെയ്യാനെത്തിയ യുവതിക്ക് പോളിംഗ് ബൂത്തിൽ സുഖപ്രസവം

ബെല്ലാരി ജില്ലയിലെ കമ്പ്ളി നിയോജകമണ്ഡലത്തിൽ കൊർളഗുണ്ടി ഗ്രാമത്തിൽ വോട്ട് ചെയ്യാനെത്തിയ യുവതി പോളിംഗ് ബൂത്തിൽ പ്രസവിച്ചു. ബൂത്ത് നമ്പർ 228ലാണ് മനില ആൺകുഞ്ഞിന് ജന്മം നൽകിയത്. വോട്ടർമാരുടെ ക്യൂവിൽ നിൽക്കുന്നതിനെടെയാണ് മനിലക്ക് പ്രസവ വേദന അനുഭവപ്പെട്ടത്.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് ബൂത്ത് പ്രവർത്തിച്ച സ്കൂളിലെ മറ്റൊരു മുറിയിൽ ലേബർ റൂം സജ്ജീകരിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബൂത്തിൽ സേവനം ചെയ്ത മെഡിക്കൽ സംഘം അറിയിച്ചു.കൂടുതൽ പരിചരണത്തിനായി തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

Eng­lish Sum­ma­ry; The young woman who came to vote had a com­fort­able deliv­ery at the polling booth
You may also like this video

YouTube video player
Exit mobile version