ചികിത്സക്കെത്തിയ രണ്ടു മക്കളുടെ മാതാവായ യുവതിയെ ക്ലിനിക്കിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ.
സർക്കാർ ഡോക്ടറായ കെ ജോൺ ജോണാണ് (39) ഇരിയയിലെ ക്ലിനിക്കിൽവെച്ച് യുവതിയെ പീഡിപ്പിച്ചത്. അമ്പലത്തറ പൊലീസ് ആണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ഡോക്ടറെ ജില്ല ആശുപത്രിയിലെത്തിച്ച് ലൈംഗികശേഷി പരിശോധനക്ക് വിധേയമാക്കി. കേസെടുത്തതോടെ ഒളിവിൽപോയ ഡോക്ടർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. പ്രതിക്ക് മുൻകൂർജാമ്യം അനുവദിക്കുകയും അമ്പലത്തറ പൊലീസിൽ ഹാജരാകാൻ നിർദേശിക്കുകയുമായിരുന്നു. കോടതി നിർദേശത്തെ തുടർന്ന് ഡോക്ടറെ അറസ്റ്റു ചെയ്ത് രണ്ട് ആൾ ജാമ്യത്തിൽ വിട്ടു. ത്.