Site iconSite icon Janayugom Online

റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് പിറകില്‍ ബൈക്കിടിച്ച് യുവാക്കള്‍ മരിച്ചു

റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് പിറകില്‍ ബൈക്കിടിച്ച് ചെറുകുന്ന്, കണ്ണപുരം സ്വദേശികളായ യുവാക്കള്‍ മരിച്ചു. കണ്ണപുരം മൊട്ടമ്മലില്‍കൃസ്തുക്കുന്നിലെ ജോയല്‍ ജോസസ് (24) ചെറുകുന്ന് പാടിയിലെ ജോമോന്‍ ‍ഡൊമനിക് (22) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കില്‍ തിയറ്ററിന് സമീപത്താണ് അപകടം.

ഇരുവരും സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവര്‍ ബന്ധുക്കളാണ്. മൃതതദേഹങ്ങള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജോയല്‍ ജോസ് പരേതനായ ജോസിന്റെയും സീമയുടെയും മകനാണ്.ഡൊമിനിക്കിന്റെയും ജോയ്‌സിയുടെയും മകനാണ് ജോമോന്‍ ഡൊമിനിക്. സഹോദരന്‍: ജാക്‌സണ്‍.

Eng­lish Summary:
The youth died after the bike hit the car parked on the roadside

You may also like this video:

Exit mobile version