Site iconSite icon Janayugom Online

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; സ്വിഗ്ഗി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത് വെള്ളക്കെട്ടിൽ

സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജങ്ഷനിലെ റോഡിൽ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുന്ന വഴി വെള്ളക്കെട്ടിൽ വീണതാകാമെന്നാണ് സൂചന. 

കുഴിക്ക് ചുറ്റും ആകെയുള്ളത് ബലമില്ലാത്ത ഒരു ചെറിയ ബാരിക്കേഡ് മാത്രമാണ്. സ്ഥലത്ത് മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് അപകടകാരണമെന്ന പരാതിയും ഉയരുന്നുണ്ട്.

Exit mobile version