Site iconSite icon Janayugom Online

ഛത്തീസ്ഗഡില്‍നിന്ന് നാലുവര്‍ഷം മുമ്പ് കാണാതായ യുവാവ് കേരളത്തില്‍; ഏറ്റെടുക്കാന്‍ സഹോദരിയെത്തി

ambalappuzhaambalappuzha

നാലുവർഷം മുമ്പ് കാണാതായ സഹോദരനെ ഏറ്റെടുക്കാൻ ചത്തീസ്ഗഢ് സ്വദേശിനി ശാന്തിഭവനിലെത്തി. ചത്തീസ്ഗഢ് ടിക്റിപാറ അങ്കണവാടി സി ജി നഗറിൽ ജൂലി കർമ്മകാർ ആണ് സഹോദരൻ സാഹിബ് മണ്ഡലിനെ (41) തേടി പുന്നപ്ര ശാന്തിഭവനിലെത്തിയത്. കട നടത്തിയിരുന്ന സാഹിബ് വ്യാപാരം തകർന്നതിനെത്തുടർന്ന് മനോനില തെറ്റി അലഞ്ഞുതിരിഞ്ഞ് കേരളത്തിൽ എത്തുകയായിരുന്നു.

ആലപ്പുഴ നഗരത്തിൽ അലഞ്ഞുതിരിയുന്നത് കണ്ട് പൊതുപ്രവർത്തകരാണ് നാല് വർഷം മുമ്പ് പുന്നപ്ര ശാന്തി ഭവനിലെത്തിച്ചത്. ഇവിടത്തെ ചികിത്സകളെ തുടർന്ന് രോഗം ഭേദമായ സാഹിബ്, ​ പ്രത്യാശ പ്രവർത്തകർക്ക് മേൽവിലാസം നൽകിയിരുന്നു. അവരാണ് വിലാസം കണ്ടെത്തി സഹോദരിയെ വിവരം അറിയിച്ചത്. എൽ ഐ സി ഏജന്റായ ജൂലി, ​ ഭർത്താവ് നീൽ രത്തൻ കർമകാർ, മകൻ നീ ഷീർ കർമകാർ എന്നിവർ ചേർന്ന് സാഹിബിനെ സ്വീകരിച്ച് നാട്ടിലേക്ക് മടങ്ങി. 

Eng­lish Sum­ma­ry: The youth who went miss­ing from Chhat­tis­garh four years ago in Ker­ala; Sis­ter came to take over

You may also like this video

Exit mobile version