Site icon Janayugom Online

കര്‍ഫ്യൂ സമയത്ത് ഭക്ഷണം നല്‍കിയില്ലെന്നാരോപിച്ച് യുവാക്കള്‍ ഹോട്ടലുടമയെ വെടിവച്ചുകൊന്നു

രാത്രി കര്‍ഫ്യൂവിനിടെ ഭക്ഷണം നല്‍കിയില്ലെന്നാരോപിച്ച് ഹോട്ടലുടമയെ വെടിവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ശനിയാഴ്ച രാത്രി ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. രാത്രി 11 മുതല്‍ രാവിലെ അഞ്ച് വരെയായിരുന്നു കര്‍ഫ്യൂ. ഹാപൂര്‍ സ്വദേശിയായ കപില്‍ (27) എന്ന ഹോട്ടലുടമയാണ് കൊല്ലപ്പെട്ടത്.

കര്‍ഫ്യൂ ആരംഭിച്ചതിന് ശേഷം പൊറോട്ട നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ടുപേര്‍ കപിലിന്റെ കടയിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. എന്നാല്‍ കട അടച്ചുവെന്നും ഭക്ഷണം തീര്‍ന്നതായും കപില്‍ ഇവരെ അറിയിച്ചു. ഇതോടെ കടയിലേക്ക് എത്തിയ യുവാക്കള്‍ പ്രകോപിതരാവുകയായിരുന്നു. ഇവര്‍ കപിലിനോട് രൂക്ഷമായി തര്‍ക്കിച്ച ശേഷം മടങ്ങി. പുലര്‍ച്ചെ 3.30ഓടെ ഇവര്‍ വീണ്ടും കടയിലെത്തി കപിലിനെ വെടിവച്ച് വീഴ്ത്തിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

eng­lish sum­ma­ry; The youths shot and killed the hotel own­er for not pro­vid­ing food dur­ing the curfew

you may also like this video;

Exit mobile version