Site iconSite icon Janayugom Online

തീവ്രവാദികളെ പേടിച്ച് അടച്ചുപൂട്ടിയ തിയറ്ററുകള്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം തുറക്കുന്നു

കശ്മീരില്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററുകള്‍ തുറക്കുന്നു. ഐഎൻഒഎക്സ് എന്ന മുഖ്യ തിയറ്റർ ശൃംഖലയാണ് സോനവാറിൽ ആദ്യ മൾടിപ്ലക്സ് തിയറ്റർ തുറക്കുന്നത്. മൂന്ന് ഹാളുകളും ഫുഡ് കോർട്ടും വിനോദത്തിനായുള്ള പ്രത്യേക സജ്ജീകരണങ്ങളും തീയറ്ററിൽ ഉണ്ടാകുമെന്ന് ഐഎൻഒഎക്സ് ഉടമയായ വിജയ് ധർ പറഞ്ഞു. രണ്ട് തീയറ്ററുകൾ സെപ്തംബറിലും അടുത്തത് ഒക്ടോബറിലും പ്രവർത്തിച്ച് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

1990 കളിലാണ് ചില തീവ്ര സംഘടനകൾ തിയറ്റർ ഉടമകളെ ഭീഷണിപ്പെടുത്തുകയും സിനിമ പ്രദർശനം വിലക്കുകയും ചെയ്തത്. 1980കളുടെ അവസാന പകുതി വരെ കശ്മീരിൽ 12ഓളം സിനിമ ഹാളുകൾ ഉണ്ടായിരുന്നു.

മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള സർക്കാർ 1999 ൽ സിനിമാ ഹാളുകൾ വീണ്ടും തുറക്കാൻ ശ്രമിച്ചു. റീഗൽ, നീലം, ബ്രോഡ്‌വേ എന്നിവയ്ക്ക് സിനിമകളുടെ ചിത്രീകരണം ആരംഭിക്കാൻ അനുമതി നൽകി. ഇതിന് പ്രതികാരമായി 1999 സെപ്തംബറിൽ ലാൽ ചൗക്കിലെ റീഗൽ സിനിമാസ് തീയറ്റർ തീവ്രവാദികൾ ഗ്രനേഡ് ആക്രമണത്തിൽ തകർക്കുകയും ഒരാൾ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ തീയറ്ററുകളിലേക്ക് ആളെത്താതെയായി. പിന്നീട് നീലം, ബ്രോഡ് വെ എന്നീ തീയറ്ററുകൾ തുറക്കാൻ ശ്രമം നടത്തിയെങ്കിലും കാണികൾ ഇല്ലാത്തത് കാരണം പൂട്ടുകയായിരുന്നു.

Eng­lish Sum­ma­ry: The­aters reopen after 30 years
You may also like

Exit mobile version