Site icon Janayugom Online

സിനിമാ തിയറ്ററുകളില്‍ പ്രദര്‍ശനം ഇന്നു മുതല്‍

സംസ്ഥാനത്ത് സിനിമാ തിയറ്ററുകളില്‍ ഇന്ന് പ്രദര്‍ശനമാരംഭിക്കും. തിങ്കളാഴ്ച്ച തിയേറ്റര്‍ തുറക്കാന്‍ അനുവാദം ലഭിച്ചെങ്കിലും രണ്ട് ദിവസത്തെ ശുചീകരണത്തിനും മറ്റ് ഒരുക്കങ്ങള്‍ക്കും ശേഷം ഇന്നാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. ജയിംസ് ബോണ്ട് ചിത്രം ‘’നോടൈം ടു ഡൈ”, ”വെനം 2’’, ജോജു ജോര്‍ജ് ചിത്രം ”സ്റ്റാര്‍”, അപ്പാനി ശരത് നായകനാകുന്ന ”മിഷന്‍ സി”, തമിഴ് ചിത്രം ”ഡോക്ടര്‍” എന്നീ ചിത്രങ്ങളാണ് തിയറ്ററുകളില്‍ ആദ്യമെത്തുന്നത്. മലയാള സിനിമ റിലീസിങ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഫിലിം ചേമ്പര്‍ ഇന്ന് യോഗം ചേരും.

Eng­lish sum­ma­ry; Ker­ala film the­atre opening

You may also like this video;

Exit mobile version