Site iconSite icon Janayugom Online

തീ

ള്ളിന്റെയുള്ളിൽ ചൂടാണ്
കണ്ണിൽ, കരളിൽ കനലാണ്
ഊതിയാൽ പൊങ്ങും തീയാണ്
ഒന്നിച്ചു കത്തുന്ന വിറകാണ്
രാരീരം പാട്ടിലെ ചരടാണ്
അരക്ക് കെട്ടിയാൽ ബലമാണ്
പാടിപ്പുകഴ്ത്തലിൻ ഹരമാണ്
പനമ്പട്ട തിന്നുന്ന ഗജമാണ്
പായവിരിച്ചു കിടപ്പാണ്
ഉറിയൂറ്റിക്കുടിച്ച മനമാണ്
ചുണ്ണാമ്പും നിലാവും ഒന്നാണ്
ഉപ്പിട്ടു കെട്ടിയാൽ അലിവാണ്
അമ്പലപ്പൂവിന്റെ മണമാണ്
ചൂടാത്ത പെണ്ണിന്റെ ചിരിയാണ്
കാലും കുളവും ചെളിയാണ്
താമരപ്പൂവിന്റെ നിറമാണ്
തിരിനാളമാണ് തെയ്യങ്ങൾ
തീയ്യായിപ്പടരുന്ന പൈതങ്ങൾ
തീയാണ് ചുറ്റും തീയാണ്
ഇയ്യാംപാറ്റയുടെ ചിറകാണ്

Exit mobile version