Site icon Janayugom Online

തൃശൂർ പെരിങ്ങാവിൽ വളർത്തു മൃഗങ്ങളെ വിൽപ്പന നടത്തുന്ന കടയിൽ മോഷണം

തൃശൂർ പെരിങ്ങാവിൽ വളർത്തു മൃഗങ്ങളെ വിൽപ്പന നടത്തുന്ന കടയിൽ മോഷണം. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു മോഷണം നടന്നത്. മുഖം മറച്ചിരുന്ന മോഷ്ടാവ് സ്ഥാപനത്തിൻറെ ഗ്രിൽ പൊളിച്ചാണ് അകത്തു കയറിയത്. പൂമല സ്വദേശി നിതീഷിന്റെ കടയിലാണ് മോഷണം നടന്നത്. 

ആറു വളർത്തുനായക്കുട്ടികളെയും അഞ്ചു പൂച്ചക്കുട്ടികളെയും മോഷ്ടാവ് കൊണ്ടുപോയി. 70,000 രൂപയോളം വില വരുന്ന പട്ടിക്കുട്ടികളും പൂച്ചക്കുട്ടികളും നഷ്ടപ്പെട്ടതായി പെറ്റ് ഷോപ്പ് ഉടമ നിതീഷ് അറിയിച്ചു. ഉടമയുടെ പരാതിയിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Summary:Theft at a shop sell­ing pet ani­mals in Peringao, Thrissur

You may also like this video

Exit mobile version