Site iconSite icon Janayugom Online

മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡന്റിന്റെ വീട്ടിൽ മോഷണം; വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നു

മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ ജിതു പട്വാരിയുടെ വീട്ടിൽ മോഷണം. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച അജ്ഞാത സംഘം നടത്തിയ മോഷണത്തിൽ വിലപിടിപ്പുള്ള നിരവധി സാധനങ്ങൾ നഷ്ട്ടമായി. മുഖംമറച്ചെത്തിയ സംഘം ഫോണുകൾ അടക്കമുള്ള സാധാനസാമഗ്രികൾ മോഷ്ട്ടിച്ചു. ഇൻഡോറിലെ രാജേന്ദ്ര നഗറിലെ ബിജൽപൂരിലാണ് ജിതു പട്വാരിയുടെ വീട്. വീട്ടിലും പരിസരത്തുമായി സ്ഥാപിച്ചിരുന്ന സിസിടിവി കാമറകൾ പ്രവർത്തനരഹിതമാക്കിയാണ് മോഷണം നടത്തിയത്. ജിതു പട്വാരിയുടെ ഓഫിസ് മുറിയിലെ അലമാരകളും ലോക്കറുകളും അക്രമിസംഘം പൊളിച്ചിട്ടുണ്ട്. 

Exit mobile version