പൂജപ്പുര ജയിലിലെ കഫ്ത്തീരിയയിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പിടികൂടി പൊലീസ്. പോത്തൻകോട് സ്വദേശി അബ്ദുൾഖാദി ആണ് പിടിയിലായത്. ഇയാള്‍ ഇതേ ജയിലിലെ മുൻ തടവുകാരനാണ് . ഇയാൾ കഫ്റ്റീരിയൽ നേരത്തെ ജോലി നോക്കിയിരുന്നു. രണ്ട് വർഷം മോഷണക്കേസില്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.
ഒരാഴ്ച മുൻപായിരുന്നു മോഷണം നടന്നത്. സെൻട്രൽ ജയിലിനോട് ചേർന്ന് പ്രവർത്തിക്കുന്ന കഫറ്റീരിയയിൽ നിന്ന് നാല് ലക്ഷത്തോളം രൂപയാണ് കവർന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ കളക്ഷൻ തുകയാണ് നഷ്ടപ്പെട്ടത്. പത്തനംതിട്ട തിരുവല്ലയിൽ നിന്നാണ് പ്രതിയെ പൂജപ്പുര പൊലീസ് പിടികൂടിയത്.

