പുൽപള്ളി അങ്ങാടി ടൗൺ പരിസരത്ത് മൂന്നിടങ്ങളിൽ മോഷണം. ടൗൺ തിരുഹൃദയപ്പള്ളിയിൽ ഭണ്ഡാരം കുത്തിതുറന്നതിനു പുറമേ ഓഫിസ് മുറിയിലെ അലമാരകൾ കുത്തിപ്പൊളിച്ചു. അതിലുണ്ടായിരുന്ന 40,000 രൂപ മോഷണം പോയി. സെന്റ് ജോർജ് മലങ്കര കത്തോലിക്കാപള്ളി പരിസരത്തെ ടിടിഐ സെന്റർ ഓഫിസിലും മോഷണശ്രമമുണ്ടായി.
ആനപ്പാറയിൽ മുരിയൻകാവിൽ ജോർജിന്റെ വീട് കുത്തിപ്പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് അലമാരകൾ കുത്തിപ്പൊളിച്ചു. വീട്ടുകാർ സ്ഥലത്തില്ലായിരുന്നു. സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തമല്ല.വിരലടയാള വിദഗ്ധരുൾപ്പെടെയുള്ളവർ സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു.

