Site icon Janayugom Online

തേനി തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി

തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടി. തേനി മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗം ഒ പി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മുൻ മുഖ്യമന്ത്രി ഒ പനീർ ശെൽവത്തിന്റെ മകനായ രവീന്ദ്രനാഥിനെ നേരത്തെ എഐഎഡിഎംകെ പുറത്താക്കിയിരുന്നു. 

തമിഴ്‌നാട്ടിൽ എഐഎഡിഎംകെയുടെ ഏക എംപിയാണ് രവീന്ദ്രനാഥ്. വോട്ടിനായി രവീന്ദ്രനാഥ് തെരഞ്ഞെടുപ്പ് സമയത്ത് പണം നല്‍കിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാരോപിച്ച്‌ തേനി ലോ‌ക‌്സഭാ മണ്ഡലത്തിലെ വോട്ടറായ മിലാനിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. 

നേരത്തെ തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന രവീന്ദ്രനാഥിന്റെ ഹര്‍ജി തള്ളിയിരുന്നു. അതേസമയം, അയോ​ഗ്യത നടപ്പിലാകുന്നതിന് മുപ്പത് ദിവസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Theni elec­tion was can­celed by the High Court

You may also like this video

Exit mobile version