തെറാനോസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രമേഷ് ബൽവാനി കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റക്കാരനാണെന്ന് യുഎസിലെ ഫെഡറൽ ജൂറി കണ്ടെത്തി.
ബൽവാനിയുടെ മുൻ കാമുകി എലിസബത്ത് ഹോംസ് സ്ഥാപിച്ച രക്തപരിശോധനാ കമ്പനിയായ തെറാനോസില്‍ കോടിക്കണക്കിന് ഡോളർ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും കുറ്റക്കാരനാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
തെറാനോസിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിക്ഷേപകരെയും രോഗികളെയും കബളിപ്പിച്ച് ദശലക്ഷക്കണക്കിന് ഡോളർ പദ്ധതിയിലൂടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഈ വർഷം മാർച്ചിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് ജഡ്ജി എഡ്വേർഡ് ജെ ഡാവിലയുടെ മുമ്പാകെ ആരംഭിച്ച വിചാരണയ്ക്ക് ശേഷമാണ് ജൂറി വ്യാഴാഴ്ച വിധി പ്രസ്താവിച്ചത്.
എലിസബത്ത് ഹോംസ് കുറ്റക്കാരിയാണെന്ന് വിധിച്ച് ആറ് മാസത്തിന് ശേഷമാണ് നിക്ഷേപകരെ കബളിപ്പിച്ചതിന് ഹോംസിന്റെ ബിസിനസ് പങ്കാളിയായ രമേഷ് ബൽവാനിയും ഉത്തരവാദിയാണെന്ന് ജൂറി കണ്ടെത്തിയിരിക്കുന്നത്.
വിരൽത്തുമ്പിലെ ഒരു തുള്ളി രക്ത പരിശോധന വഴി ഇരുന്നൂറു രോഗങ്ങൾ നിർണയിക്കാനാവുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയുമായി ഒരു സ്റ്റാർട്ടപ്പ് സംരംഭത്തിന് 2003ൽ തുടക്കമിട്ട യുവ ബിസിനസ് പ്രതിഭയാണ് എലിസബത്ത് ആൻ ഹോംസ്.
ലോകം കീഴടക്കിയ സിലിക്കൺവാലി സംരംഭകത്വ പ്രതിഭകളെ കടത്തിവെട്ടിയ ഹോംസിന്റെ ജീവിതം നിരവധി പുസ്തകങ്ങൾക്കും ഡോക്യുമെന്ററികൾക്കും ടെലിവിഷൻ പരമ്പരകൾക്കും കാരണമായി. വാൾസ്ട്രീറ്റ് ജേണലാണ് സംരംഭത്തിന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടിയ കഥ പുറത്തുവിട്ടത്.
English summary; Theranos Chief Operating Officer Ramesh Balwani found guilty of multimillion-dollar fraud in US
You may also like this video;