Site iconSite icon Janayugom Online

ജയിലുകളില്‍ കഴിയുന്നത് 4.83 ലക്ഷംപേര്‍

രാജ്യത്ത് വിവിധ ജയിലുകളിലായി തടവില്‍ കഴിയുന്നത് 4.83 ലക്ഷംപേര്‍. ഇവരില്‍ 76 ശതമാനത്തിലധികം വിചാരണത്തടവുകാരും 23 ശതമാനം കുറ്റവാളികളുമാണെന്ന് എന്‍സിആര്‍ബി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

4,926 വിദേശ തടവുകാരും രാജ്യത്തെ വിവിധ ജയിലുകളിലായി കഴിയുന്നുണ്ട്. ഭൂരിഭാഗം വിചാരണത്തടവുകാരും 18നും 30 നും ഇടയില്‍ പ്രായമുള്ളവരാണെന്നും ശിക്ഷിക്കപ്പെട്ടവരിൽ ഭൂരിഭാഗവും 30–50 വയസിനിടയിലുള്ളവരാണെന്നും എന്‍സിആര്‍ബി പറയുന്നു. മൊത്തം തടവുകാരിൽ 1.11 ലക്ഷം പേരാണ് ശിക്ഷിക്കപ്പെട്ടവര്‍. 3.68 ലക്ഷം പേര്‍ വിചാരണ നേരിടുന്നു. 96 ശതമാനം പുരുഷന്മാരും 3.98 ശതമാനം സ്ത്രീകളും 0.01 ശതമാനം ട്രാൻസ്‌ജെൻഡർമാരും ഉള്‍പ്പെടുന്നു.

ഏറ്റവും കൂടുതല്‍ തടവുകാരുള്ളത് ഉത്തർപ്രദേശിലാണ്. സംസ്ഥാനത്ത് 1.06 ലക്ഷം പേരാണ് ജയിലില്‍ കഴിയുന്നത്. കൂടാതെ ഏറ്റവും കൂടുതൽ ശിക്ഷിക്കപ്പെട്ട തടവുകാരും(26,607), വിചാരണ നേരിടുന്നവരും (80,267) യൂപിയില്‍ തന്നെയാണ്. ബീഹാർ 51,849, മധ്യപ്രദേശ് 45,456 എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിറകില്‍.

eng­lish summary;There are 4.83 lakh inmates in jails

you may also like this video;

Exit mobile version