Site icon Janayugom Online

ബംഗാളിലെ പരാജയം; ബിജെപിക്ക് മുന്നില്‍കടമ്പകളേറെ

പശ്ചിമബംഗാള്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പുലുണ്ടായ കനത്ത തോല്‍വി ബിജെപി നേതൃത്വത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. നാല് മണ്ഡലങ്ങളില്‍ നടന്ന ഉതെരഞ്ഞെടുപ്പില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, തങ്ങളുടെ രണ്ട് മണ്ഡലങ്ങള്‍ നിലനിര്‍ത്താനും പാര്‍ട്ടിക്ക് കഴിഞ്ഞില്ല. മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും 14 സംസ്ഥാനങ്ങളിലെ 29 നിയമസഭാ സീറ്റിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാന്‍ സാധിച്ചിരുന്നുന്നില്ല.

തെരഞ്ഞെടുപ്പിലെ കന്നത്ത തോല്‍വി പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ കഴിഞ ദിവസം പാര്‍ട്ടി ദേശീയ എക്സിക്യുട്ടീവ് ചേര്‍ന്നിരുന്നുപ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തിന് പിന്നാലെയാണ് ബംഗാളില്‍ സമ്പൂര്‍ണ മാറ്റത്തിന് വഴിയൊരുങ്ങുന്നത്.നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം, പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂറുമാറ്റം, പാര്‍ട്ടിക്കുള്ളിലെ ഭിന്നത കൈകാര്യം ചെയ്യല്‍ തുടങ്ങിയവയെല്ലാം ചര്‍ച്ചയായിചില ജില്ലാ പ്രസിഡന്റുമാര്‍ക്ക് സംസ്ഥാന കമ്മിറ്റിയില്‍ സ്ഥാനക്കയറ്റം ലഭിച്ചേക്കും. കൊല്‍ക്കത്ത നോര്‍ത്ത്, മാള്‍ഡ, ബര്‍ദ്വാന്‍ എന്നിവയുള്‍പ്പെടെ ആറ്-ഏഴ് ജില്ലാ പ്രസിഡന്റുമാരും മാറ്റപ്പെടാനിടയുണ്ട്.
eng­lish sum­ma­ry; There are many steps ahead for the BJP in Bengal
you may also like this video;

Exit mobile version