Site iconSite icon Janayugom Online

മുഖ്യമന്ത്രിക്ക് അനുവദിച്ച ബസില്‍ ആഡംബരങ്ങളില്ല : വാങ്ങിയത് വിവിധ ആവശ്യങ്ങള്‍ മുന്നില്‍കണ്ടെന്ന് മന്ത്രി ആന്‍റണി രാജു

നവകേരള സദസിന്‍റെ ഭാഗമായി മുഖ്യമന്ത്രിക്ക് ബസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. ഈ ബസ് വാങ്ങിയത് സംസ്ഥാന സര്‍ക്കാരിന്‍റെ ചിലവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായി 21 മന്ത്രിമാരും പൈലറ്റ് വാഹനവും പോയാല്‍ ഇതിലും കൂടുതലാകും ചെലവ്. ഈ കെഎസ് ആര്‍ടിസി ബസില്‍ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്.

അതുകൊണ്ടു തന്നെ നവകേരള സദസിന് ശേഷവും ഈ ബസ് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു.ബസ് എവിടെയാണ് പണിയുന്നതെന്ന് പറയേണ്ട കാര്യമില്ലെന്നും മന്ത്രി പ്രതികരിച്ചു. പതിനെട്ടാം തീയതി ബസ് കാസർകോട് നിന്ന് പുറപ്പെടും. 

ബസ് ഇപ്പോൾ ബംഗളൂരുവിൽ അല്ല. സർക്കാരാണ് ബസിന് പണം തരുന്നതെന്നും, ബസ് നവീകരിക്കുന്നത് ആഡംബരത്തിന്റെ ഭാഗമല്ലെന്നും മന്ത്രി ആന്റണി രാജു പ്രതികരിച്ചു. ഇത്തരം ബസുകൾക്ക് വേറെയും ആവശ്യക്കാർ ഉണ്ടെന്നും മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish Summary:
There are no lux­u­ries in the bus allot­ted to the Chief Min­is­ter: Min­is­ter Antony Raju said that it was bought keep­ing var­i­ous needs in mind

You may also like this video:

Exit mobile version