Site iconSite icon Janayugom Online

”സ്ഥിരമായ ഭരണകൂടങ്ങൾ ചരിത്രത്തില്‍ ഉണ്ടാവുകയുമില്ല, അത് ഈ സർക്കാരിനും ബാധകം”; രാജ്യസഭയിലെ കന്നി പ്രസംഗത്തിൽ കൈയ്യടി ഏറ്റുവാങ്ങി കമൽഹാസൻ എംപി

സ്ഥിരമായ ഭരണകൂടങ്ങൾ ചരിത്രത്തില്‍ ഉണ്ടാവുകയുമില്ലെന്നും അത് ഈ സർക്കാരിനും ബാധകമാണെന്നും രാജ്യസഭയിലെ കന്നി പ്രസംഗത്തിൽ കമൽഹാസൻ എംപി. തമിഴ്‌നാട്ടിലെ ജനങ്ങൾ എസ്ഐആർ നടപടികളിലൂടെ ബുദ്ധിമുട്ടുകയാണ്. വോട്ടറന്മാരുടെ ആശയ കുഴപ്പം പലപ്പോഴും ദേശിയ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. ബിഹാറിലും പശ്ചിമ ബംഗാളിലുമെല്ലാം ജനങ്ങൾ എസ്ഐആർ മൂലം ബുദ്ധിമുട്ടി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എസ്ഐആറുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ വാദത്തിനുവേണ്ടി വരെ എത്തേണ്ടി വന്നെന്നും കമൽ ഹാസൻ പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലാണ് പ്രസംഗം. തമിഴർക്കും സഹോദരന്‍ എംകെ സ്റ്റാലിനും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. തമിഴിലായിരുന്നു നന്ദിപ്രകടനം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലാണ് പ്രസംഗം.

Exit mobile version