Site icon Janayugom Online

ആയിരത്തിലധികം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ഈ സ്കൂളില്‍ എട്ട് അധ്യാപകര്‍ മാത്രം!

ഹിമാചല്‍പ്രദേശിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്കൂളില്‍ ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് എട്ട് അധ്യാപകര്‍ മാത്രം. ഝര്‍മാജ്‌റിയിലെ ബരോത്തിവാലയിലാണ് 1,187 വിദ്യാര്‍ത്ഥികള്‍ക്ക് നാലിലൊന്ന് അധ്യാപകര്‍ പോലുമില്ലാതിരിക്കുന്നത്. 1954ൽ സ്ഥാപിതമായ ഈ സ്‌കൂളിനുശേഷം മറ്റൊരു വിദ്യാലയം ഇവിടെ നിലവില്‍ വന്നിട്ടില്ല. ഇതിനാല്‍ത്തന്നെ ഈ പ്രദേശത്ത് വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുട്ടികളെല്ലാം ഈ സ്കൂളില്‍ വന്ന് ചേരുകയാണ്. അതേസമയം നിലവിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായ അധ്യാപകരെ നിയമിക്കാന്‍ സ്കൂള്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.

പ്രദേശവാസികളെക്കൂടാതെ യുപിയിൽ നിന്നും ബിഹാറിൽ നിന്നുമുള്ള കുടിയേറ്റ കുടുംബങ്ങളിൽ നിന്നുള്ള ധാരാളം വിദ്യാർത്ഥികളും ഇവിടെത്തന്നെയാണ് പഠിക്കുന്നത്. മാനദണ്ഡമനുസരിച്ച്, വിദ്യാർത്ഥി-അധ്യാപക അനുപാതം 30: 1 ആയിരിക്കണം, എന്നാൽ ജർമ്മജ്രി സ്കൂളിൽ ഇത് 148: 1 ആണ്. ഓരോ ക്ലാസിലും ഏകദേശം 120 മുതൽ 145 വരെ കുട്ടികളുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍പോലും പര്യാപ്തമല്ല, ഇതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നൽകുന്നത് വലിയ വെല്ലുവിളിയാണെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. ഏപ്രിലിൽ നാല് സ്‌കൂളുകളിൽ നിന്ന് 487 കൂടി വന്നതോടെ വിദ്യാർത്ഥികളുടെ എണ്ണം 700ൽ നിന്ന് 1187 ആയി ഉയർന്നു.
1954ൽ 200 കുട്ടികളുമായി തുറന്ന സ്കൂളാണിത്. അധ്യാപകരില്ലാത്തതും വിദ്യാര്‍ത്ഥികളുടെ എണ്ണക്കൂടുതലും കാരണം ബരോത്തിവാലയിലെ ലക്കർ ഡിപ്പോയിൽ മറ്റൊരു സ്‌കൂൾ തുറക്കണമെന്ന് പ്രദേശവാസികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: There are only eight teach­ers in this school to teach over a thou­sand students!

You may like this video also

Exit mobile version