സെപ്റ്റംബർ ഒന്നിന് ആരംഭിച്ച യുഎഇയിലെ പൊതുമാപ്പ് അവസാനിക്കുവാൻ ഇനി മൂന്നു ദിവസം കൂടി ആണ് അവശേഷിക്കുന്നത്. ഇതിനോടകം തന്നെ പൊതുമാപ്പിന്റെ ആനുകൂല്യം നേടി ആയിരക്കണക്കിന് ആളുകളാണ് വിസ രേഖകൾ നിയമാനുസൃതമാക്കിയത്. പൊതുമാപ്പിന്റെ അവസാനഘട്ടം ആയതിനാൽ ഗുണഭോക്താക്കളുടെ എണ്ണം ഇപ്പോൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ് എത്തിച്ചേരുന്ന പരമാവധി ഗുണഭോക്താക്കൾക്ക് അവരുടെ രേഖകൾ നിയമാനുസൃതം ആക്കുന്നതിന് വേണ്ടി കൂടുതൽ എമിഗ്രേഷൻ ഉദ്യോഗസ്ഥരെ ദുബായ് താമസക്കുടിയേറ്റ വകുപ്പ് നിയോഗിച്ചിട്ടുണ്ട്.
ഔട്ട് പാസ് ലഭിച്ചു കഴിഞ്ഞവർ 14 ദിവസത്തിനകം രാജ്യം വിട്ടു പോകണമെന്നും ഔട്ട് പാസ് മുഖേന സ്വദേശത്തേക്ക് മടങ്ങിയവർക്ക് യുഎഇയിലേക്ക് തിരികെ പ്രവേശിക്കുന്നതിന് വിലക്കുകളില്ല എപ്പോൾ വേണമെങ്കിലും അവർക്ക് തിരികെ വരാമെന്നും കേണൽ സാലിം ബിൻ അലി അറിയിച്ചു. രാവിലെ എട്ടു മണിമുതൽ രാത്രി 8 വരെ പൊതുമാപ്പ് മായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ പ്രവർത്തി സമയം. ഒക്ടോബർ 31ന് പുതു മാപ്പ് അവസാനിക്കും.