അടുത്തലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസിപ്രസിഡന്‍റ് സ്ഥാനത്തു നിന്നും കെ സുധാകരനെമാറ്റി നിര്‍ത്തണമെന്നാവശ്യം വീണ്ടും ഉയരുന്നു. സുധകാരന്‍റെ ആര്‍എസ്എസ് അനുകൂലപ്രസ്ഥാവനയും,നെഹ്റുവിനെപറ്റിയുള്ള പരാമര്‍ശങ്ങളും വന്‍പ്രതിഷേധമാണ് കോണ്‍ഗ്രസില്‍ മാത്രമല്ല,പൊതുസമൂഹത്തിലുമുണ്ടായത്.
മുസ്ലീംലീഗ് നേതൃത്വം പരസ്യമായി തന്നെ സുധാകരനെതിരെ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.കോൺഗ്രസ് അധ്യക്ഷന്റെ പ്രസ്താവനകൾ എന്നും ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നും ലീഗ് നേതൃത്വം തുറന്നടിച്ചിരുന്നു.യുഡി എഫിലെ മറ്റ് ചെറുഘടകക്ഷികളും സുധാകരന്റെ പ്രതികരണങ്ങളോടുള്ള അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. കെ സുധാകരന്റെ അനാരോഗ്യമാണ് എംപിമാർ അടക്കമുള്ള ഒരുു വിഭാഗം നേതാക്കൾ ഇപ്പോള്‍ ചൂണ്ടിക്കാട്ടിയത്. സുധാകരൻ പാർട്ടി പരിപാടികളിൽ സജീവമാകുന്നില്ലെന്നും അദ്ദേഹത്തിന്റെ ഇടപെടൽ വെറും പ്രസ്താവനകളിൽ ചുരുങ്ങുകയാണെന്നുമാണ് നേതാക്കൾ ആരോപിച്ചത്
തകർച്ചയിൽ നിന്ന് പാർട്ടിയെ കരകയറ്റുമെന്ന വാഗ്ദാനവുമായി സെമി കേഡർ പ്രഖ്യാപിച്ച് അധ്യക്ഷ പദത്തിലേറിയ സുധാകരൻ പിന്നീട് ആ നിലയ്ക്കുള്ള ചർച്ചകളിൽ നിന്നെല്ലാം പുറകോട്ട് പോയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.അതിനാൽ തിരഞ്ഞെടുപ്പിന് മുൻപ് ഊർജ്വസ്വലനായ നേതാവ് അമരത്ത് വേണമെന്നതാണ് നേതാക്കളുടെ ആവശ്യം.എംപിമാരിൽ ചിലർ ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കമാന്റിന് പരാതി അറിയാക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുണ്ട്.
സുധാകരന്റെ നെഹ്റു വിരുദ്ധ പാരമർശത്തിൽ എഐസി സിയ്ക്കും അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ മാറ്റാൻ ഹൈക്കമാന്റ് ആലോചിച്ചേക്കുമെന്നുള്ള ചർച്ചകൾ ഉണ്ടായിരന്നു. ഇപ്പോള്‍ എംപിമാരാണ് സുധാകരനെമാറ്റണമെന്നാവശ്യവുമായി രംഗത്തുവന്നിട്ടുള്ളത്.
English Summary:
There is a demand to remove K Sudhakaran from the post of KPCC president again
You may also like this video: