Site iconSite icon Janayugom Online

ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാൻ അവകാശമുണ്ട്; ബിജെപി പ്രവർത്തകർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് തുഷാർ ഗാന്ധി

ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും ബിജെപി പ്രവർത്തകർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും തുഷാർ ഗാന്ധി. തുഷാർ ഗാന്ധിക്കെതിരായ നെയ്യാറ്റിൻകരയിലെ ബിജെപി പ്രതിഷേധത്തിൽ പ്രവർത്തകർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നാണ് തുഷാർ ഗാന്ധി ആവശ്യപ്പെട്ടത്. 

5 ബിജെപിക്കാർക്കെതിരെ കേസെടുത്ത നടപടി പിൻവലിക്കണമെന്നാണ് തുഷാർ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമനടപടികൾ വേണ്ടെന്ന് ആവശ്യപ്പെട്ട് തുഷാർ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു. പ്രതിഷേധിച്ചവരോട് പരാതിയില്ലെന്നും തുഷാർ ഗാന്ധി പറഞ്ഞു. 

Exit mobile version