ഭൂകമ്പം ദുരന്തം വിതച്ച മ്യാന്മറിൽ മരുന്നുകൾക്കും ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ക്ഷാമം ഉണ്ടെന്നും മ്യാൻമറിൽ രണ്ട് കോടിയിലധികം പേർ ദുരിതത്തിലാണെന്നും യു എൻ. തകർന്ന കെട്ടിടങ്ങളുടെ കൂനകൾക്ക് അടിയിൽ നിന്ന് ഇന്നും പലരെയും ജീവനോടെ പുറത്തെടുത്തു. പാലങ്ങളും റോഡുകളും തകർന്നതിനാൽ പല ദുരന്ത മേഖലകളിലും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല.45 ടൺ അവശ്യ വസ്തുക്കളുമായി ഇന്ത്യ അയച്ച മൂന്നു വിമാനങ്ങൾ മ്യാന്മറിലെത്തി. ഇന്ത്യ അയച്ച എൺപതംഗ എന്‍ഡിആര്‍എഫ് സംഘവും 118 അംഗ വൈദ്യ സംഘവും മ്യാന്മറിന് വലിയ സഹായമാകും. സഹായ സാമഗ്രികളുമായി നാലു കപ്പലുകളും ഇന്ത്യ അയക്കും. സാധ്യമായ എല്ലാ സഹായവുമെത്തിക്കുമെന്ന് ഇന്ത്യ ഇന്നലെ അറിയിച്ചിരുന്നു. മ്യാന്മാർ ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായ തായ്‌ലൻഡിലെ ബാങ്കോക്കിൽ തകർന്നുവീണ മുപ്പതുനില കെട്ടിടത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
മരുന്നുകൾക്കും ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ക്ഷാമം; മ്യാൻമറിൽ രണ്ട് കോടിയിലധികം പേർ ദുരിതത്തിലാണെന്ന് യു എൻ
