ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നവംബര്‍ 25ലേക്ക് നീട്ടി. ഒക്ടോബര്‍ 31ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തീയതി നീട്ടിയ സാഹചര്യത്തില്‍ ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാന്‍ സാധ്യത കുറഞ്ഞു.
ഈ വര്‍ഷാവസാനം നിശ്ചയിച്ചിട്ടുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളോടൊപ്പം ജമ്മു കശ്മീരിലും തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയ്ക്കാണ് മങ്ങലേറ്റത്. സെപ്റ്റംബര്‍ 15ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് കമ്മിഷന്റെ പ്രഖ്യാപനം. അന്ന് മുതല്‍ ഒക്ടോബര്‍ 15 വരെ തിരുത്തലുകള്‍ക്ക് അവസരമുണ്ടാകും. നവംബര്‍ 10നകം പരാതികളെല്ലാം പരിഹരിച്ച് 25ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് നീക്കം. കൂടുതല്‍ പേര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കാനാണ് തീയതി നീട്ടിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.
English Summary: There is no election in Jammu and Kashmir this year
You may also like this video