ഒമിക്രോണ്‍ വകഭേദത്തിനെതിരെ കോവാക്സിന്റെ കാര്യക്ഷമത സംബന്ധിച്ച വിവരങ്ങളൊന്നും ഉല്പാദകരായ ഭാരത് ബയോടെക്ക് ലഭ്യമാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ബൂസ്റ്റര്‍ ഡോസുകളെ സംബന്ധിച്ച് കമ്പനി ശനിയാഴ്ച പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍, കോവിഡ് 19 വൈറസിനെതിരെയും ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെയും കോവാക്സിന്റെ കാര്യക്ഷമതയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് സൂചിപ്പിക്കുന്നില്ല.
കോവാക്സിന്റെ മൂന്നാമത്തെ ഡോസ് ലഭിക്കുന്നതോടെ ശരീരത്തില്‍ 19 മുതല്‍ 265 മടങ്ങ് വരെ ആന്റിബോഡി വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് ഭാരത് ബയോടെക്ക് അവകാശപ്പെടുന്നത്. ആരോഗ്യപ്രശ്നങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ബൂസ്റ്റര്‍ ഡോസായി കോവാക്സിന്‍ നല്‍കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇന്നാണ് രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിക്കുന്നത്. 15 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ യജ്ഞത്തിലും ഉപയോഗിക്കുന്നത് കോവാക്സിനാണ്. രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിലാണ്, ബൂസ്റ്റര്‍ ഡോസായി വിതരണം ചെയ്യുന്ന കോവാക്സിന്റെ ഒമിക്രോണിനെതിരായ കാര്യക്ഷമതയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലാത്തത് ചര്‍ച്ചയാകുന്നത്.
english summary; There is no evidence that covaxin is effective against omicron
you may also like this video;