Site iconSite icon Janayugom Online

ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ല: ഹൈക്കോടതി

cancer-cure-autocancer-cure-auto

cancer-cure-auto

ഓട്ടോറിക്ഷയുടെ മുന്‍ സീറ്റില്‍ ‍ഡ്രൈവര്‍ക്കൊപ്പം ഇരുന്ന് സഞ്ചരിക്കുന്ന യാത്രക്കാരന് അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അര്‍ഹതയുണ്ടാവില്ലെന്ന് ഹൈക്കോടതി. ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. ഗുഡ്സ് ഓട്ടോറിക്ഷയില്‍ ഡ്രൈവറുടെ സീറ്റ് പങ്കിട്ട് യാത്രചെയ്യുന്നതിനിടെ അപകടത്തില്‍ പരിക്കേറ്റ മംഗലാപുരം സ്വദേശി ഭീമക്ക് നഷ്ടപരിഹാരം നല്‍കണമെന്ന മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിം ട്രൈബ്യൂണല്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന് എതിരെയാണ് ഇന്‍ഷൂറന്‍സ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം നല്‍കേണ്ടത് ഓട്ടോ റിക്ഷ ഉടമയാണെന്നും കോടതി പറഞ്ഞു.

2008 ജനുവരി 23നാണ് അപകടം ഉണ്ടായത്. കാസര്‍കോട് സ്വദേശി ബൈജുമോന്‍ ഗുഡ്സ് ഓട്ടോയില്‍ നിര്‍മാണ സാമഗ്രികളുമായി പോകുമ്പോള്‍ ഭീമ ഒപ്പം കയറിയിരിക്കുകയായിരുന്നു. അപകടമുണ്ടായതിനുപിന്നാലെ 1.50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭീമ നല്‍കിയ ഹര്‍ജിയില്‍ ട്രൈബ്യൂണലിന്റെ അനുകൂല വിധിയുണ്ടായിരുന്നു. ഡ്രൈവറുടെ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്ത വ്യക്തിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന കമ്പനിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. ഓട്ടോ ഡ്രൈവറും ഉടമയുമായ ബൈജുമോനാണ് നഷ്‌ടപരിഹാരം നല്‍കാനുള്ള ബാധ്യതയെന്നും കോടതി വ്യക്തമാക്കി.

Eng­lish Sum­ma­ry: There is no insur­ance cov­er for those trav­el­ling with the dri­ver in an auto-rick­shaw: High Court
You may like this video also

Exit mobile version