Site iconSite icon Janayugom Online

ചൈനയില്‍ ഇനി മുതല്‍ കൊറോണ ഇല്ല!

chinachina

കൊറോണ വൈറസിന്റെ പേര് ന്യുമോണിയ എന്ന് പുനര്‍നാമകരണം ചെയ്ത് ചൈന. 2023 ജനുവരി എട്ട് മുതല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്ന വിമാന യാത്രികര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കാനും ചൈനീച് ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. അതോടൊപ്പം രാജ്യത്തെ കോവിഡ് നിയന്ത്രണം എ വിഭാഗത്തില്‍ നിന്ന് ബി വിഭാഗത്തിലേക്ക് മാറ്റുമെന്നും നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ ഓഫ് ചൈന അറിയിച്ചു. 

ഭൂരിഭാഗം രോഗികളും ന്യുമോണിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാലാണ് പേര് മാറ്റുന്നതെന്നാണ് ഹെല്‍ത്ത് കമ്മിഷന്റെ വിശദീകരണം. “നോവൽ കൊറോണ വൈറസ് ന്യുമോണിയ” എന്നതിനുപകരം “നോവൽ കൊറോണ വൈറസ് അണുബാധ” എന്നാക്കി മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: There is no more coro­na virus in China!

You may also like this video

Exit mobile version