Site iconSite icon Janayugom Online

ഭരണരംഗത്ത് ഇനി ‘ടിയാരി’ ഇല്ല; പുതിയ സർക്കുലർ

ഭരണരംഗത്ത് ടിയാൻ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ‘ടിയാരി’ എന്ന് ഉപയോഗിക്കേണ്ടതില്ല എന്നറിയിച്ച് ഉദ്യോഗസ്ഥ‑ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് സർക്കുലർ ഇറക്കി. മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന രീതിയിൽ ഉപയോഗിക്കുന്ന ടിയാൻ എന്നതിന്റെ സ്ത്രീലിംഗമായി ടിയാൾ എന്നതിന് പകരം ടിയാരി എന്ന് വ്യാപകമായി ഉപയോഗിച്ചിരുന്നു. ടിയാരി എന്ന പദത്തിന്റെ ഉപയോഗസാധുതയെ കുറിച്ച് ഭാഷാമാർഗനിർദേശകവിദഗ്ദസമിതി പരിശോധിക്കുകയും പദം ഉപയോഗിക്കേണ്ടതില്ലെന്ന് നിർദേശിക്കുകയും ചെയ്തിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

Exit mobile version