യുഡിഎഫിൽ ഇപ്പോൾ മുഖ്യമന്ത്രി ആരെന്ന് ചർച്ചചെയ്യേണ്ട സാഹചര്യമില്ലെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. കോൺഗ്രസിലെ അനൈക്യം മാധ്യമ സൃഷ്ട്ടി അല്ലെന്നും തീയില്ലാതെ പുകയുണ്ടാകില്ല എന്നാണ് ആർ എസ് പി വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആര് മുഖ്യമന്ത്രിയാകുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കേണ്ടത്.ഗാന്ധിജിയുടെ കാലം മുതലേ കോണ്‍ഗ്രസില്‍ തമ്മിലടി ഉണ്ട്. കോണ്‍ഗ്രസിലെ തമ്മിലടി പുതിയ കാര്യമല്ല. ഉണ്ടാകാത്ത കാലവും ഇല്ല.എന്നാല്‍ ആനുകാലിക രാഷ്ട്രീയ സാഹചര്യം നേതൃത്വം തിരിച്ചറിയമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

