ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിലും സഞ്ജു സാംസണിനെ പുറത്തിരുത്തിയതില്‍ ആരാധകരുടെ പ്രതിഷേധം. സഞ്ജുവിനും, ഷാർദുൽ ഠാക്കൂർ എന്നിവർക്കു പകരം ദീപക് ഹൂഡ, ദീപക് ചാഹർ എന്നിവർ പ്ലെയിങ് ഇലവനിലെത്തിയത്. ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടും സഞ്ജു സാംസണെ ഇന്ന് ടീമിലുൾപ്പെടുത്താത്തതിൽ നിരാശയറിയിച്ച് പ്രമുഖ താരങ്ങളും രംഗത്ത് എത്തി. ബിസിസിഐയും ഇന്ത്യൻ ടീമും സഞ്ജുവിനോട് കടുത്ത അനീതി കാട്ടുകയാണെന്ന് ട്വീറ്റിൽ നിരവധി പേര്‍ ചൂണ്ടിക്കാട്ടി. #sanjusamson ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ്. അതേസമയം പരമ്പര മഴ കാരണം മാറ്റിവച്ചു.
ആദ്യ ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത് 300ലധികം റണ്ണടിച്ചിട്ടും ഏഴു വിക്കറ്റിന്റെ കനത്ത പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ബൗളർമാരുടെ കുറവാണ് പരാജയത്തിനു കാരണമെന്ന തരത്തിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇത് പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് ക്യാപ്റ്റന്‍ ശിഖർ ധവാനും പരിശീലകൻ വിവിഎസ് ലക്ഷ്മണും ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തിയത്. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ മുൻ പേസർ ആശിഷ് നെഹ്റയും ഞെട്ടൽ അറിയിച്ചു. തീരുമാനത്തിനു പിന്നിലെ യുക്തിയെ ചോദ്യം ചെയ്ത നെഹ്റ ടീം തെരഞ്ഞെടുപ്പിൽ സ്ഥിരത കാണിക്കണമെന്ന് ആവശ്യപ്പെട്ടു.
English Summary:there is no place in the team for sanju samson, the hashtag is trending on Twitter
You may also like this video