ഹോം സിനിമയുമായി ബന്ധപ്പെട്ടു യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. അവാർഡ് നിർണയവുമായി ബന്ധപ്പെട്ട് സാംസ്കാരിക വകുപ്പിന്റെയോ മന്ത്രിയുടെയോ ഒരു ഫോൺ കോൾപോലും വന്നിട്ടില്ല വരുകയുമില്ല. വിജയ് ബാബുവിനെതിരെയുള്ള ലൈംഗിക പീഡന പരാതി എന്ന വിഷയം ജൂറിയുടെ മുന്നിൽ വന്നിട്ടില്ല. സിനിമയുടെ നിലവാരം മാത്രമാണ് വിശകലനം ചെയ്തത്. അതിനകത്ത് നിർമ്മാതാവിന്റെ പേരിൽ കേസുണ്ടോ എന്ന് നോക്കിയിട്ടില്ലെന്നും രഞ്ജിത്ത് കൂട്ടിചേര്‍ത്തു.
English Summary: There is no politics in the award: Ranjith
You may like this video also
