Site iconSite icon Janayugom Online

ഭര്‍ത്താവിന്റെ വീട്ടില്‍ ശുചിമുറിയില്ല; നവവധു ജീവനൊടുക്കി

തമിഴ്നാട്ടില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ശുചിമുറിയില്ലാത്തതില്‍ മനംനൊന്ത് നവവധു ജീവനൊടുക്കി. കടലൂർ ജില്ലയിലെ അരിസിപെരിയൻകുപ്പത്താണ് സംഭവം. അടുത്തിടെയാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ശുചിമുറിയില്ലാത്തതിനാൽ ഭർത്താവ് കാർത്തികേയന്റെ വീട്ടിലെ താമസം ബുദ്ധിമുട്ടിലായതോടെ ഇരുപത്തേഴുകാരിയായ രമ്യ ജീവനൊടുക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു രമ്യ. രമ്യയും കാർത്തികേയനും ഇക്കഴിഞ്ഞ ഏപ്രിൽ ആറിനാണ് വിവാഹിതരായത്. 

ശുചിമുറിയില്ലാത്തതിനാൽ വിവാഹ ശേഷവും രമ്യ സ്വന്തം വീട്ടിലായിരുന്നു. ഇത് ഇരുവരും തമ്മിൽ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. തുടര്‍ന്ന് ശുചിമുറി നിർമിക്കണമെന്ന രമ്യയുടെ നിർബന്ധം ഭർത്താവുമായി വഴക്കിനു കാരണമായിരുന്നതായും റിപ്പോർട്ടുണ്ട്.
രമ്യയെ വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ കടലൂർ ആശുപത്രിയിൽ എത്തിച്ച രമ്യയെ പിന്നീട് പോണ്ടിച്ചേരിയിലെ ജിപ്മെർ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രമ്യയുടെ അമ്മ മഞ്ജുള പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Summary:There is no toi­let in the hus­band’s house;bride com­mit­ted suicide
You may also like this video

Exit mobile version