Site iconSite icon Janayugom Online

ഗോവിന്ദന്‍ മാഷ് പറഞ്ഞതിനപ്പുറം ഒന്നും പറായാനില്ല; ഗൂഢാലോചനകള്‍ പുറത്തുവരട്ടെ : എം എ ബേബി

ക്രമസമാധാന ചുമതലുള്ള എഡിജിപി എം ആര്‍ അജിത് കുുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച വിവാദത്തില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പറഞ്ഞ അഭിപ്രായമാണ പാര്‍ട്ടിയുടേതെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എം ബേബി. പൂരവുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ടസംഭവങ്ങള്‍ അന്വേഷിക്കാന്‍ ആളുകലെ ചുമതലപ്പെടുത്തിയുട്ടുണ്ട്.

ഗൂഢാലോചനകള്‍ പുറത്തു വരട്ടെയെന്നും എം എം ബേബി പറഞ്ഞു.പൂരവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ജനങ്ങള്‍ക്കുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാനാവും. തൃശൂരില്‍ ഇടതുപക്ഷത്തിന് വോട്ട് കൂടി. ഇക്കാര്യം പരിശോധിച്ചാല്‍ മനസ്സിലാവും. കോണ്‍ഗ്രസിനാണ് വോട്ട് കുറഞ്ഞതെന്നും എം എ ബേബി പറഞ്ഞു.സിപിഐ (എം)ന് ആര്‍എസ്എസുമായി ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുമില്ല.

ഡീല്‍ ഉണ്ടെന്നമട്ടില്‍ വി ഡി സതീശനാണ് സംസാരിച്ചത്. സതീശന്‍ തന്റെ സുഹൃത്താണ്. അതുകൊണ്ട് കൂടുതല്‍ ഒന്നും സംസാരിക്കാനില്ല. പണ്ട് തലശ്ശേരിയില്‍ ഒരു തിരഞ്ഞെടുപ്പ് കാലത്ത് ആര്‍എസ്എസിന്റെ വോട്ട് ഇടതുപക്ഷത്തിന് വേണ്ടെന്ന് ഇഎംഎസ് തന്നെ പറഞ്ഞതാണെന്നും എം എ ബേബി പറഞ്ഞു.സിപിഐ(എം) നെതിരെ നടക്കുന്നത് സംഘടിത പ്രചാരണം ആണെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷും പ്രതികരിച്ചു.

എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച്ചയോട് പ്രതികരിക്കുകയായിരുന്നു എം ബി രാജേഷ്. കമ്മ്യുണിസ്റ്റുകാരുടെ പ്രത്യയശാസ്ത്ര ശത്രുവാണ് ആര്‍എസ്എസ്. ആര്‍എസ്എസിന്റെ മതശാസ്ത്രത്തിന്റെ ശത്രുവാണ് സിപിഐ (എം)നിലവിലേത് സംഘടിത പ്രചാരണമാണെന്നും എം ബി രാജേഷ് പറഞ്ഞു.എഡിജിപി സിപിഐ(എം) കാരനല്ല . മുഖ്യമന്ത്രിയുടെ തലയ്ക്ക് രണ്ട് കോടി രൂപ വിലയിട്ടത് ആര്‍എസ്എസ് ആണ്. തങ്ങളുടെ ഒരു നേതാവും ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തിയിട്ടില്ലെന്നും എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ടായിരുന്നു പരാമര്‍ശം.

Exit mobile version