Site iconSite icon Janayugom Online

സനാതന ധര്‍മം ഉയര്‍ത്തിപ്പിടിക്കാന്‍ ഹിംസയുടെ പാത പിന്തുടരുന്നതില്‍ തെറ്റില്ല: തമിഴ്‌നാട് ഗവര്‍ണറുടെ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തം

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍.രവി നടത്തിയ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തം.സനാതന ധര്‍മം ഉയര്‍ത്തിപ്പിടിക്കാന്‍ ഹിംസയുടെ പാത പിന്തുടരുന്നതില്‍ തെറ്റില്ലെന്ന ഗവര്‍ണറുടെ പ്രസ്താവനക്കെതിരെ ഡിഎംകെയും സഖ്യകക്ഷികളും രംഗത്തെത്തി.ഇന്ത്യയെ നയിക്കുന്നത് ഭരണഘടനയാണെന്നും സനാതന ധര്‍മമല്ലെന്നും ഡിഎംകെ നേതാവ് ടിആര്‍ ബാലു പറഞ്ഞു.

ഗവര്‍ണര്‍ വ്യക്തിപരമായ ആത്മീയ ചിന്തകള്‍ പൊതുചടങ്ങില്‍ പറയുന്നത് അദ്ദേഹം വഹിക്കുന്ന ഭരണഘടനാപരമായ പദവിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന പൊതുചടങ്ങിലാണ് സനാതന ധര്‍മം ഉയര്‍ത്തിപ്പിടിക്കാന്‍ ഹിംസയുടെ പാത പിന്തുടരുന്നതില്‍ തെറ്റില്ല എന്ന വിവാദ പ്രസ്താവന ഗവര്‍ണര്‍ നടത്തിയത്.

ഡിഎംകെ സഖ്യകക്ഷികളായ ഇടതുകക്ഷികളും എംഡിഎംകെ, വിടുതലൈ ശിറുതൈകള്‍ കക്ഷി തുടങ്ങിയവയും ഗവര്‍ണറുടെ വിവാദ പ്രസംഗത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Eng­lish Summary:There is noth­ing wrong with fol­low­ing the path of vio­lence to uphold Sanatana Dhar­ma: Protest against Tamil Nadu Gov­er­nor’s speech

You may also like this video:

Exit mobile version