Site iconSite icon Janayugom Online

കേരളത്തില്‍ വിസ്മയങ്ങള്‍ ഉണ്ടാവും, ഇപ്പോള്‍ ചോദിക്കരുത്: വി ഡി സതീശന്‍

നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ വിസ്മയങ്ങള്‍ ഉണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് പ്ലാറ്റ്‌ഫോമിലേക്ക് എല്‍ഡിഎഫിലെയും എന്‍ഡിഎയിലെയും കക്ഷികളും നിഷ്പക്ഷരായ ആളുകളും വരും. അവര്‍ ആരൊക്കെയാണ് എന്ന് ഇപ്പോള്‍ ദയവായി ചോദിക്കരുത്. കാത്തിരിക്കാനും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് എന്ന തരത്തില്‍ രാഷ്ട്രീയരംഗത്ത് ചര്‍ച്ചകള്‍ സജീവമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു വി ഡി സതീശന്‍. ’
കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇപ്പോഴും ഇടതുമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഒന്നും ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. നിങ്ങളോട് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ വിസ്മയങ്ങള്‍ ഉണ്ടാവും. വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മതി. യുഡിഎഫിന്റെ പക്കലേക്ക് എല്‍ഡിഎഫ് കക്ഷികളും എന്‍ഡിഎ കക്ഷികളും നിഷ്പക്ഷരായ ആളുകളും വരും. അത് ഉറപ്പായും വരും. അവര്‍ ആരൊക്കെയാണ് എന്ന് ദയവ് ചെയ്ത് ഇപ്പോള്‍ ചോദിക്കരുത്. കാത്തിരിക്കൂ.’ — വി ഡി സതീശന്‍ പറഞ്ഞു.

Exit mobile version