Site iconSite icon Janayugom Online

40 വര്‍ഷത്തിനുശേഷം ഒരിക്കല്‍ കൂടി അവര്‍ ഒത്തുകൂടി

ഓർമ്മച്ചെപ്പിൽ നിന്നും മഷിത്തണ്ടും വളപ്പൊട്ടും കുഞ്ഞു മയിൽപ്പീലിയും പെറുക്കാൻ കൂട്ടുകാർ ഒത്തുകൂടി. കോട്ടൺഹിൽ ഗവ. ഗേൾസ് ഹൈസ്കൂൾ 1984–85 വര്‍ഷത്തിലെ പത്ത് ഡി ബാച്ച് കൂട്ടുകാരാണ് 40 വർഷത്തിനിപ്പുറം സൗഹൃദം പുതുക്കാൻ ഒത്തുകൂടിയത്. പഴയ ഓര്‍മ്മകള്‍ പങ്കിട്ട് എല്ലാവരും ആവേശപൂർവം പരിപാടിയിൽ പങ്കുചേർന്നു. 46 പേരിൽ 40 പേരെയും കണ്ടെത്താനായി എന്നത് സൗഹൃദ കൂട്ടായ്മയുടെ നേട്ടമായി. ഇനിയുംകണ്ടെത്താൻ കഴിയാത്തവരെ കൂടി ചേർത്ത് വീണ്ടും ഒരുമിക്കാം എന്ന ഉറപ്പു പരസ്പരം നൽകി പിരിഞ്ഞു. 

Exit mobile version