Site iconSite icon Janayugom Online

മൂന്നാം ബലാത്സംഗകേസ് : രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കും

മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയെ സമീപിക്കും.തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഇന്ന് പത്തനംതിട്ട കോടതിയെ സമീപിക്കുന്നത്.പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കും എന്നത് അടക്കം പരാമർശങ്ങളോടെയാണ് നേരത്തെ ജാമ്യം നിഷേധിച്ചത്.കേസിൽ രാഹുലിന്റെ വാദങ്ങൾ പൂർണമായി തള്ളിയാണ് കോടതി നടപടിയുണ്ടായത്.

ഉഭയ കക്ഷി പ്രകാരമാണ് ലൈംഗിക ബന്ധം എന്നാണ് രാഹുലിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ ബലാത്സംഗത്തിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധി ന്യായത്തിൽ പറഞ്ഞു. രാഹുലിന് ജാമ്യം നൽകിയാൽ ഇരയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നു.ബാഹ്യ സമ്മർദമുണ്ടായെന്ന പ്രതിയുടെ വാദം നിലനിൽക്കിലെന്നും വിധിന്യായത്തിൽ പറഞ്ഞു. സാങ്കേതിക കാര്യങ്ങളിൽ ഊന്നിയ രാഹുലിന്റെ വാദവും കോടതി അംഗീകരിച്ചില്ല

Exit mobile version