ബലാത്സംഗക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ കഴിയുന്ന രാഹുൽ കഴിഞ്ഞ രണ്ടാഴ്ചയായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. ഇതിനായി ഇലക്ട്രോണിക് തെളിവുകളും ഹാജരാക്കി. എന്നാൽ, രാഹുലിന് ജാമ്യം നൽകുന്നത് പരാതിക്കാരിയുടെ സുരക്ഷയെ ബാധിക്കുമെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകൾ കൂടി രാഹുലിനെതിരെ നിലവിലുണ്ടെന്ന കാര്യവും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായിട്ട് രണ്ടാഴ്ച പിന്നിടുകയാണ്.
മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

