Site iconSite icon Janayugom Online

മൂന്നാം ബലാത്സംഗ പരാതി : രാഹൂല്‍ മാങ്കൂട്ടത്തലിന്റെ കേസ് പരിഗണിക്കുന്നത് 22ലേക്ക് മാറ്റി

മൂന്നാം ബലാത്സംഗ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ് പരിഗണിക്കുന്നത് ഈ മാസം 22ലേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് മാറ്റിവെച്ചത്. 

പൊലീസ് റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുകഇന്നലെയാണ് രാഹുലിന്റെ അഭിഭാഷകർ പത്തനംതിട്ട ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ബലാത്സംഗം നടന്നിട്ടില്ലെന്നും ഉപയകക്ഷി സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് എന്നും ജാമ്യാപേക്ഷയിൽ രാഹുൽ വാദിക്കുന്നു. റിമാൻഡ് ചെയ്ത രാഹുലിനെ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. പ്രോസിക്യൂഷൻ വാദങ്ങളെ പൂർണമായി അംഗീകരിച്ചായിരുന്നു മജിസ്ട്രേറ്റ് കോടതി എംഎൽഎയ്ക്ക് ജാമ്യം നിഷേധിച്ചത്.

Exit mobile version