സമൂഹമാധ്യമം വഴി പരിചയപ്പെട്ട 13 വയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ 18 വയസ്സുകാരന് 30 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം പോക്സോ കോടതി. കൊല്ലം ഉമയന്നൂർ പേരേയം മാഞ്ഞാലിമുക്ക് കിഴക്കേതിൽ വീട്ടിൽ അഫ്‌സലിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്.
2024‑ലായിരുന്നു സംഭവം. പെൺകുട്ടിയുടെ എട്ടുവയസ്സുള്ള അനുജത്തി മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. അനുജത്തി നിലവിളിച്ചെങ്കിലും അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. പേരൂർക്കട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായിരുന്ന വി സൈജുനാഥ്, ജി അരുൺ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.

