Site iconSite icon Janayugom Online

മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷം ഫ്രാന്‍സിന് വനിതാ പ്രധാനമന്ത്രി

തൊഴില്‍ മന്ത്രി എലിസബത്ത് ബോര്‍ണിയെ പ്രധാനമന്ത്രിയായി നിയമിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഫ്രാന്‍സിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു വനിതയെത്തുന്നത്.

നിലവിലെ പ്രധാനമന്ത്രി ജീന്‍ കാസ്റ്റെസ് രാജിക്കത്ത് സമര്‍പ്പിച്ച സാഹചര്യത്തിലാണ് നിയമനം. തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി നടത്താനുള്ള മക്രോണിന്റെ നീക്കത്തിന് മുന്നോടിയായാണ് ജീന്‍ കാസ്റ്റെസ് രാജി നല്‍കിയത്.

ഇടതുപക്ഷക്കാരിയും പാരിസ്ഥിതിക യോഗ്യതയുമുള്ള ഒരു വനിതയെയാണ് പ്രധാനമന്ത്രിയായി ആവശ്യമെന്ന് മക്രോണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തിന്റെ രണ്ടാം ടേമില്‍ സ്‌കൂളുകള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും കൂടുതല്‍ മുന്‍ഗണന നല്‍കുമെന്ന മക്രോണിന്റെ പ്രഖ്യാപനത്തെ സാധൂകരിക്കുന്നതായിരുന്നു പുതിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം .

2020 മുതല്‍ മക്രോണ്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു എലിസബത്ത് ബോര്‍ണിയെ. ഗതാഗത മന്ത്രിയായും പരിസ്ഥിതി പരിവര്‍ത്തന മന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു. നേരത്തെ, 1991 മെയ് മുതല്‍ 1992 ഏപ്രില്‍ വരെ മാത്രമാണ് രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായ എഡിത്ത് ക്രെസണ്‍ സേവനമനുഷ്ഠിച്ചത്.

Eng­lish summary;Thirty years lat­er, France has a female Prime Minister

You may also like this video;

Exit mobile version