കട്ടപ്പനഈട്ടിത്തോപ്പ് വിജയമാതാ ദേവാലയത്തിൽ കന്യകാമറിയത്തിന്റെയും ഗീവർഗീസിന്റെയും സെബാസ്ത്യനോസിന്റെയും തിരുനാൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും.ഇന്ന് വൈകീട്ട് 4.30‑ന് കൊടിയേറ്റും.
ശനിയാഴ്ച 6.30‑ന് കലാർമുക്ക് കപ്പേളയിലേക്ക് പ്രദക്ഷിണം. ഞായറാഴ്ച അഞ്ചിന് ഈട്ടിത്തോപ്പ് കപ്പേളയിലേക്ക് പ്രദക്ഷിണം. വികാരി സെബാസ്റ്റ്യൻ മനയ്ക്കലേട്ട്, കൈക്കാരന്മാരായ ഷാജി കൈതോലിൽ, ജോബിൻ കോയിക്കൽ എന്നിവർ നേതൃത്വം നൽകും.

