Site iconSite icon Janayugom Online

തിരുവല്ല സ്പാ കൂട്ടബലാത്സംഗം; ഏഴാം പ്രതിയും പിടിയിൽ

തിരുവല്ല സ്പാ കൂട്ട ബലാത്സംഗക്കേസിൽ ഏഴാം പ്രതിയും പിടിയില്‍. 22കാരൻ മഞ്ഞാടി സ്വദേശി ഷിന്‍റോ പി സണ്ണിയാണ് അറസ്റ്റിലായത്. ചങ്ങനാശേരിയിൽ നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിൽ ഏഴാമത് ഒരാള്‍ കൂടി ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഗുണ്ടാ പിരിവ് നൽകാത്ത വിരോധത്തിൽ സ്പാ ജീവനക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കി എന്നതാണ് പൊലീസ് കേസ്. സിന്‍റോയുടെ അറസ്റ്റോടുകൂടി കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി ഡിവൈഎസ്‍പി പറഞ്ഞു. 

Exit mobile version