Site icon Janayugom Online

തിരുവല്ലത്തെ ടോള്‍ പിരിവ് ചര്‍ച്ചകള്‍ക്ക് ശേഷം, പ്രദേശവാസികള്‍ക്ക് സൗജന്യമാക്കണം; കേന്ദ്രത്തിന് കത്തയച്ച് മന്ത്രി വി ശിവൻ കുട്ടി

തിരുവല്ലത്തെ ടോള്‍പ്ലാസയിലെ ടോൾ പിരിവ് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിക്ക് കത്തയച്ച് മന്ത്രി വി ശിവൻ കുട്ടി.ദേശീയ പാത നിർമ്മാണം പൂർത്തിയായ ശേഷം മാത്രം ടോൾ പിരിവ് തുടങ്ങാവൂ എന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതിനുവേണ്ടി വിശദമായ ചർച്ചകള്‍ വേണം. പ്രദേശികവാസികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതുൾപ്പെടെ കാര്യങ്ങളും ചർച്ച ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കോവളം- കാരോട് ദേശീപാതയിലെ ടോള്‍പിരിവ് പ്രതിഷേധത്തെ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇടത് യുവജനസംഘടകള്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രദേശവാസികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാതെയും റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകാതെയും ടോള്‍ പിരിക്കാനനുവദിക്കില്ലെന്നാണ് പ്രതിഷേധിക്കാരുടെ നിലപാട്.

പ്രതിമാസം 285 രൂപ നിരക്കിൽ പ്രദേശവാസികള്‍ക്ക് പാസ് അനുവദിക്കുമെന്നാണ് ടോള്‍ പിരിക്കാന്‍ കരാറെടുത്ത കമ്പനിയുടെ നിലപാട്. എന്നാലിത് പ്രതിഷേധക്കാര്‍ അംഗീകരിച്ചില്ല. കഴിഞ്ഞ ദിവസം രാത്രി വരെ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

You may also like this video:

Exit mobile version