തിരുവനന്തപുരത്ത് ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ ഒരു പ്രതിയെക്കൂടി പിടികൂടി. വലിയവിള സ്വദേശി സതീഷ് ശ്രാവനാണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയാണ് സതീഷ്. ഇതോടെ കേസിൽ മൂന്ന് പ്രതികൾ പിടിയിലായി. ഇനി രണ്ട് പ്രതികളെയാണ് കണ്ടെത്താനുള്ളത്. അതേസമയം ഇയാൾക്കെതിരെ 2019ലും 2021ലും കാപ്പ നിയമനടപടി ചുമത്തിയിട്ടുള്ളതാണെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരത്ത് ഗൃഹനാഥനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഒളിവിൽ കഴിഞ്ഞ ഒരു പ്രതിയെക്കൂടി പിടികൂടി

