തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി ബാധിച്ച് മരണം. പരശുവയ്ക്കൽ സ്വദേശി സുബിത (38) ആണ് മരിച്ചത്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് തന്നെ വിദ്യാർത്ഥിനി ചെള്ള് പനി ബാധിച്ച് മരിച്ചിരുന്നു. വർക്കല മരടുമുക്ക് സ്വദേശി അശ്വതി (15) യാണ് മരിച്ചത്.
പനിയും ഛർദിയും ബാധിച്ച അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് മരുന്ന് നൽകി ആശുപത്രി അധികൃതർ വീട്ടിലേക്ക് തിരികെ അയച്ചു.
പിറ്റേദിവസം അശ്വതി വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. അശ്വതിയുടെ ഓക്സിജൻ ലെവൽ കുറയുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. മെഡിക്കൽ പരിശോധനയിലാണ് അശ്വതിക്ക് ചെള്ള് പനി സ്ഥിരീകരിച്ചത്.
English summary;Thiruvananthapuram: Another died of fleafever
You may also like this video;