Site iconSite icon Janayugom Online

ജില്ലാ പഞ്ചായത്തുകളിൽ തിരുവനന്തപുരം ഒന്നാമത്; ബ്ലോക്ക് പഞ്ചായത്തുകളില്‍ പെരുമ്പടപ്പ് ഒന്നാം സ്ഥാനത്തെത്തി

സംസ്ഥാനത്തെ ഏറ്റവും മികച്ച ആസൂത്രണ നിര്‍വഹണവും ഭരണനിര്‍വഹണ മികവിലും മുന്നിലെത്തിയ ജില്ലാ പഞ്ചായത്തുകളിൽ തിരുവനന്തപുരം ഒന്നാമതും കൊല്ലം രണ്ടാംസ്ഥാനവും നേടി. സ്വരാജ് ട്രോഫി, മഹാത്മാ പുരസ്‌കാരം, മഹാത്മാ അയ്യങ്കാളി പുരസ്‌കാരങ്ങൾക്കായി 2020 ‑21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ പെരുമ്പടപ്പ് (മലപ്പുറം) ഒന്നാമതും, മുഖത്തല (കൊല്ലം) രണ്ടാമതും, ളാലം (കോട്ടയം) മൂന്നാമതുമാണ്. ഗ്രാമപഞ്ചായത്തുകളില്‍ മുളന്തുരുത്തി (എറണാകുളം) ഒന്നാമതും, എളവള്ളി (തൃശൂര്‍)രണ്ടാമതും, മംഗലപുരം (തിരുവനന്തപുരം) മൂന്നാമതുമാണ്. മുന്നില്‍ വരുന്ന കോര്‍പറേഷന്‍ കോഴിക്കോടാണ്. സംസ്ഥാനത്തെ നഗരസഭകളില്‍ സുല്‍ത്താന്‍ ബത്തേരി (വയനാട്) ഒന്നാം സ്ഥാനവും തിരൂരങ്ങാടി(മലപ്പുറം) രണ്ടാംസ്ഥാനവും കരസ്ഥമാക്കി. 

ജില്ലാതലത്തില്‍ മികവ് തെളിയിച്ച ഗ്രാമപഞ്ചായത്തുകള്‍ (ജില്ല, ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം ക്രമത്തിൽ) : തിരുവനന്തപുരം — ചെമ്മരുത്തി, കുളത്തൂർ. കൊല്ലം — ശൂരനാട് സൗത്ത്, വെസ്റ്റ് കല്ലട. പത്തനംതിട്ട — തുമ്പമൺ, ഇരവിപേരൂർ. ആലപ്പുഴ- വിയ്യപുരം, തകഴി. കോട്ടയം — കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി. ഇടുക്കി — കുമളി, മരിയാപുരം. എറണാകുളം — കുന്നുകര, പാലക്കുഴ. തൃശൂര്‍ — വള്ളത്തോള്‍ നഗർ, അളകപ്പനഗർ. പാലക്കാട് — വെള്ളിനേഴി, ശ്രീകൃഷ്ണപുരം. മലപ്പുറം- മാറഞ്ചേരി, തൃക്കലങ്ങോട്. കോഴിക്കോട്- വളയം, പെരുമണ്ണയും മരുതോങ്കരയും രണ്ടു പഞ്ചായത്തുകളും. വയനാട് — മീനങ്ങാടി, തരിയോട്. കണ്ണൂര്‍ — പാപ്പിനിശേരി, ചെമ്പിലോട്. കാസര്‍കോട് — ചെറുവത്തൂർ, ബേഡഡുക്ക. 

സംസ്ഥാനതലത്തിൽ മഹാത്മാ അയ്യങ്കാളി പുരസ്‌കാരത്തിന് കൊല്ലം കോർപറേഷൻ ഒന്നാം സ്ഥാനം നേടി. നഗരസഭകളിൽ താനൂർ നഗരസഭ (മലപ്പുറം) ഒന്നാം സ്ഥാനവും വൈക്കം നഗരസഭ (കോട്ടയം) രണ്ടാം സ്ഥാനവും നേടി. സംസ്ഥാനതല മഹാത്മാ പുരസ്‌കാരത്തിന് പത്തനംതിട്ട ജില്ലയിലെ ഏഴംകുളം, കടമ്പനാട്, മൈലപ്ര, നെടുമ്പുറം, റാന്നി അങ്ങാടി, തലയാഴം, ആലപ്പുഴ ജില്ലയിലെ കരുവാറ്റ, മലപ്പുറം ജില്ലയിലെ എടപ്പാൾ എന്നീ ഗ്രാമപഞ്ചായത്തുകൾ അർഹരായി. 

മഹാത്മാ പുരസ്‌കാരം ജില്ലാതലത്തിൽ നേടിയ ഗ്രാമപഞ്ചായത്തുകൾ: തിരുവനന്തപുരം- മാണിക്കൽ, കൊല്ലയിൽ. കൊല്ലം- എഴുകോൺ, കുമ്മിൾ, മയ്യനാട്, ശാസ്താംകോട്ട, ശൂരനാട് നോർത്ത്. പത്തനംതിട്ട- ഏഴംകുളം, കടമ്പനാട്, മൈലപ്ര, നെടുംപുറം, റാന്നി അങ്ങാടി. ആലപ്പുഴ- കരുവാറ്റ. എറണാകുളം- തിരുമാറാടി, കുന്നുകര. കോട്ടയം- തലയാഴം. ഇടുക്കി- രാജാക്കാട്. തൃശൂർ- കൊണ്ടാഴി. പാലക്കാട്- കൊടുവായൂർ, കേരളശേരി, കടമ്പഴിപ്പുറം, കാരാകുറുശി, പൂക്കോട്ടുകാവ്, തൃത്താല. മലപ്പുറം- എടപ്പാൾ. കോഴിക്കോട്- കായണ്ണ, നൊച്ചാട്, പനങ്ങാട്. വയനാട്- പൊഴുതന, മീനങ്ങാടി. കണ്ണൂർ- പെരിങ്ങോം-വയക്കര, എരഞ്ഞോളി. കാസർകോഡ്- പനത്തടി.

Eng­lish Summary:Thiruvananthapuram first among dis­trict panchayats
You may also like this video

Exit mobile version