Site iconSite icon Janayugom Online

നീന്തല്‍ക്കുളത്തില്‍ തിരുവനന്തപുരം തന്നെ മുന്നില്‍

സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് നീന്തലിൽ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം. 82% മത്സരങ്ങളും പൂർത്തിയാകുമ്പോൾ 544 പോയിന്റുമായി ബഹുദൂരം മുന്നിലാണ് തിരുവനന്തപുരം. 61 സ്വർണം, 51 വെള്ളി, 37 വെങ്കലം എന്നിങ്ങനെയാണ് തിരുവനന്തപുരം മെഡൽ നില. എട്ട് സ്വർണം 15 വെള്ളി 11 വെങ്കലം എന്നിവ നേടി 119 പോയിന്റോടെ എറണാകുളം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. 114 പോയിന്റ് നേടിയ തൃശൂരാണ് മൂന്നാം സ്ഥാനത്ത്. 10 സ്വർണം, ഒമ്പത് വെള്ളി, 15 വെങ്കലം എന്നിങ്ങനെയാണ് തൃശുരിന്റെ മെഡൽ പട്ടിക. മികച്ച സ്കൂളുകളുടെ പട്ടികയിൽ തുണ്ടത്തിൽ എംവിഎച്ച്എസ്എസ് മുന്നിലുണ്ട്. 13 സ്വർണം, 10 വെള്ളി, ഒരു വെങ്കലം നേടിയ സ്കൂൾ 96 പോയിന്റാണ് കരസ്ഥമാക്കിയത്. ഗവ. ഗേൾസ് എച്ച്എസ്എസ് കന്യാകുളങ്ങര 50 പോയിന്റും പിരപ്പൻകോട് ഗവ. വിഎച്ച്എസ്എസ് 49 പോയിന്റും ബിഎൻവിവി ആന്റ് എച്ച്എസ്എസ് തിരുവല്ലം 43 പോയിന്റും നേടിയിട്ടുണ്ട്. 

Exit mobile version