Site iconSite icon Janayugom Online

തിരുവനന്തപുരം മ്യൂസിയത്തിൽ തെരുവുനായ ആക്രമണം; അഞ്ചുപേർക്ക് കടിയേറ്റു, ആക്രമിച്ച നായയെ ചത്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം മ്യൂസിയത്തിൽ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. കടിയേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ തെരുവുനായ മറ്റു നായകളെയും ആക്രമിച്ചതിനാൽ വ്യായാമത്തിനും പ്രഭാതസവാരിക്കും എത്തുന്നവർ ആശങ്കയിലാണ്. ആളുകളെ ആക്രമിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. നായയുടെ മൃതദേഹം റാബിസ് ടെസ്റ്റിനായി പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസ് ലേക്ക് അയച്ചതായി മൃഗശാല ഡോക്ടർ നിഗേഷ് പറഞ്ഞു.

നിരവധി ആളുകൾ നടക്കാനും വ്യായാമം ചെയ്യാനുമായി ദിവസവും എത്തുന്ന സ്ഥലമാണ് തിരുവനന്തപുരം നേപ്പിയർ മ്യൂസിയം. അതുകൊണ്ട് തന്നെ, ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഈ മേഖലയിൽ കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

Exit mobile version